Thursday, June 13, 2013

ഏതോ നിദ്രതന്‍ - അയാള്‍ കഥയെഴുതുകയാണ് - Download Karaoke Track

രചന: കൈതപ്രം; സംഗീതം: രവീന്ദ്രന്‍; ആലാപനം: യേശുദാസ്.

Click Here For Karaoke Track of this song.  ഈ ഗാനത്തിന്റെ കരോകെ ട്രാക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

(male) എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(male) ആ വഴിയോരത്തു് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ
(female) ഉം . . . . .
(male) ആ വഴിയോരത്തു്
അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായു് നീ നിന്നുവേന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു 
നിന്‍ ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹപൊന്‍ത്തൂവലൊക്കെയും
പ്രണയനിലാവായു് പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍


(male) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
(female) ഉം . . . . .
(male) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായു് നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു നീ

അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍‌പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായു് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല


എതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ 
ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി 
തളിരിലത്തുമ്പില്‍ നിന്നുതിരും 
മഴയുടെയേകാന്ത സംഗീതമായു്
മൃദു പദമോടെ - മധു മന്ത്രമോടെ 
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല - ഞാനറിഞ്ഞീല

1 comment: